ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളും പുതിയൊരു യുദ്ധത്തിന്റെ നിഴലിലാണ് രാജ്യത്തെ നിർത്തിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പുകൾ ഇറാനെ മറ്റൊരു ഇറാഖ് ആക്കി മാറ്റുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. ഇറാഖിൽ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് സംഭവിച്ചതിന് സമാനമായ ഒരു സൈനിക ഇടപെടലിന് അമേരിക്ക കോപ്പുകൂട്ടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. #iranprotests #donaldtrump #iraniraqwar #middleeastcrisis #tehranunrest #usiranconflict #globalpolitics #economiccrisis #humanrights #khameini #warwarning #internationalnews #geopolitics #tatwamayinews #breakingnews

