Sunday, December 28, 2025

കെഎച്ച്എൻഎ സംവാദ സദസ്സ്; ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ മുഖ്യാതിഥി

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ )യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ സി.കെ. മുരളീധരനുമായി സംവദിക്കാൻ അവസരമൊരുക്കുന്നു. ജൂലായ് 11 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 10 മണിക്ക് സൂം ആപ്പ് വഴിയാണ് സംവാദ സദസ്സ്. സംവാദത്തിൽ ചലച്ചിത്ര-സാംസ്‌കാരിക-കലാ മേഖലകളിലെ വിവിധ വിഷയങ്ങളെ മുൻനിർത്തി അദ്ദേഹം ആശയവിനിമയം നടത്തുമെന്ന് കെഎച്ച്എൻഎ പ്രസിഡന്‍റ് സതീഷ് അമ്പാടി അറിയിച്ചു. സംവാദ സദസ്സ് കമലാ നായർ നിയന്ത്രിക്കും.

ബോളിവുഡിൽ ശ്രദ്ധേയനായി മാറിയ ഛായാഗ്രാഹകനാണ് സി.കെ. മുരളീധരൻ. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര ഛായാഗ്രാഹകരുടെ നിരയിലേയ്ക്കുയർന്ന മുരളീധരൻ അങ്ങനെ മലയാളികളുടെ അഭിമാനമാണ്. ലെഗേ രഹോ മുന്നാ ഭായ്, “ത്രീ ഇഡിയറ്റ്സ്’, പികെ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്കുവേണ്ടി ക്യാമറ ചലിപ്പിച്ചത് സി.കെ. മുരളീധരനാണ്.

Related Articles

Latest Articles