കയറിപിടിക്കാൻ നോക്കിയ സാമൂഹ്യവിരുദ്ധനെ “കൈ”കാര്യം ചെയ്തു നടി ഖുശ്ബു(വീഡിയോ)

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കയറിപിടിക്കാൻ വന്ന യുവാവിനെ കരണത്തടി നൽകി കോൺഗ്രസ് നേതാവും നടിയുമായ ഖുശ്‌ബു. ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം പ്രചരണം നടത്തുന്നതിനിടെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്.

ഖുശ്ബുവിനെ ശല്യം ചെയ്ത യുവാവിനെ പോലീസിന് കൈമാറി. യുവാവിനെതിരെ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഖുശ്‌ബു പരാതി നൽകുന്ന പക്ഷം യുവാവിനെതിരെ കേസെടുക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ രാഹുൽ കുമാർ പറഞ്ഞു. ദൃശ്യങ്ങളിൽ ഖുശ്‌ബു യുവാവിനെ തല്ലുന്നത് മാത്രമേ പ്രകടമാകുന്നുള്ളൂ. യുവാവ് ഖുശ്‌ബുവിനോട് അപമര്യാദയായി പെരുമാറിയോയെന്നു അന്വേഷിക്കണമെന്നും ഡിസിപി പറഞ്ഞു.