Tuesday, September 22, 2026

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി

മകൻ പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗികാരോപണവും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസിൽ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജനതാദൾ (സെക്കുലർ) മുതിർന്ന നേതാവ് എച്ച്‌ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ജാമ്യ തുകയിൽ ഉപാധികളോടെയാണ് ജാമ്യം. . മെയ് നാലിനാണ് എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.

കേസിലെ തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിർദേശിച്ചു. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് രേവണ്ണയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡി മെയ് 14ന് തീരാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Related Articles

Latest Articles