Friday, December 12, 2025

പത്ത് ദിവസത്തിനുള്ളിൽ ചിരിച്ചാൽ മരണം ഉറപ്പ് ഇങ്ങനെയും ഒരു ഇടം | Kim Jong Un

ഉത്തര കൊറിയയില്‍ ഏകാധിപത്യ ഭരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. കിം ജോങ് ഉന്നാണ് അവിടെ തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കുന്നതെന്നും അറിയാം. പുതിയ നിയമങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കിം. ശരിക്കും ഉത്തര കൊറിയക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. ഇത് പാലിക്കാന്‍ പറ്റുമോ എന്ന് പോലും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് അവര്‍.

ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമ വാര്‍ഷികമാണ് ഉത്തര കൊറിയയില്‍ നടക്കുന്നത്. പതിനൊന്ന് ദിവസത്തേക്ക് വമ്പന്‍ നിയന്ത്രണങ്ങളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക ദു:ഖാചരണം എന്നാണ് പ്രഖ്യാപനം. 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചത് കിം ജോങ് ഇല്ലായിരുന്നു.

Related Articles

Latest Articles