സിയോൾ : ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കൻ കടലിലാണ് അവ ചെന്ന് പതിച്ചതെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. മധ്യദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ആണവ പോർമുന ഘടിപ്പിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തുടർച്ചയായി പരീക്ഷിക്കുകയാണ് .ആ പരമ്പരയിലെ ഏറ്റവും പുതിയ ആരോപണമാണ് ദക്ഷിണ കൊറിയ കിം ജോംഗ് ഉന്നിനെതിരെ നടത്തിയിരിക്കുന്നത്.
തങ്ങൾക്കെതിരെ തുടർച്ചയായ പ്രകോപനമാണ് ഉത്തരകൊറിയ നടത്തുന്നത് . അന്താരാഷ്‌ട്ര നിയമങ്ങളെ മുഴുവൻ ലംഘിച്ചാണ് ഉത്തര കൊറിയ ആണവ മിസൈലുകൾ തയ്യാറാക്കുന്നത്. ശക്തമായ പ്രതിരോധം തീർക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും ദക്ഷിണ കൊറിയ അറിയിച്ചു.

