Monday, April 29, 2024
spot_img

ഡേറ്റാ സെന്റർ മുതൽ ഗ്ലോബൽ സ്കൂളുകൾ വരെ :
വിദേശരാജ്യങ്ങളുടെ നിക്ഷേപം കുമിഞ്ഞുകൂടി
യോഗി ആദിത്യനാഥിന്റെ യുപി!!

ലക്നൗ : യോഗി ആദിത്യനാഥ് സർക്കാരുമായി കോടികളുടെ നിക്ഷേപകരാർ വിദേശ കമ്പനികൾ ഒപ്പ് വച്ചു. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി’ ക്ക് മുന്നോടിയായാണ് പുതിയ നീക്കം .

ഒപ്പിട്ട കരാറുകൾ പ്രകാരം സിംഗപ്പൂർ, യുപിയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തും. ഡാറ്റാ സെന്റർ സ്ഥാപിക്കാൻ സിംഗപ്പൂരിലെ എസ്‌എൽജി ക്യാപിറ്റലുമായി നോയിഡ ന്യൂ ഓഖ്‌ല ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി 1 ബില്യൺ ഡോളറിന്റെ (8,273 ദശലക്ഷം ഡോളർ) കരാറിൽ ഒപ്പിട്ടതായി ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. മന്ത്രി സ്വതന്ത്ര ദേവ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കരാറിൽ ഒപ്പ് വച്ചത് .

കൂടാതെ, നോയിഡ-ഗ്രേറ്റർ നോയിഡ മേഖലയിൽ സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് സിംഗപ്പൂർ ആസ്ഥാനമായ ഗ്ലോബൽ സ്‌കൂൾ ഫൗണ്ടേഷനുമായി 100 കോടി രൂപയുടെ നിക്ഷേപ കരാറും ഒപ്പുവച്ചു.

ഉത്തർപ്രദേശിൽ ഡാറ്റാസെന്റർ/ലോജിസ്റ്റിക്സ് സേവനങ്ങൾ സ്ഥാപിക്കുന്നതിനായി സിംഗപ്പൂരിലെ സ്റ്റാർ കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡുമായി 2000 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചതായും യുപിഎസ്ഐഡിഎ അറിയിച്ചു. 2000 കോടി രൂപയുടെ നിക്ഷേപം നിരവധി തൊഴിലവസരങ്ങളാണ് യുപിയിൽ സൃഷ്ടിക്കുക.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നെതർലൻഡ്‌സ് സർക്കാരുമായുള്ള ഉഭയകക്ഷി ചർച്ചയ്‌ക്കിടെ യുപിയിൽ മൾട്ടി സ്‌പോർട്‌സ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി സ്‌പോർട്‌സ് നെറ്റ്‌വർക്കിംഗുമായി 600 കോടി രൂപയുടെ ധാരണാപത്രവും ഒപ്പുവച്ചു.

നിയമസഭാ സ്പീക്കർ സതീഷ് മഹാന, മൃഗസംരക്ഷണ മന്ത്രി ധരംപാൽ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടുത്തിടെ സന്ദർശിച്ചിരുന്നു . സാൻഫ്രാൻസിസ്കോയിൽ ബെരിയ കൗൺസിൽ പ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തി. ഇതിനിടയിലും നിരവധി കരാറുകളിൽ ഒപ്പുവച്ചു.

യുപി നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി നിക്ഷേപകരെ കാണാൻ യുപി സർക്കാർ 8 പ്രതിനിധി സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. നിക്ഷേപക ഉച്ചകോടിയുടെ പ്രചരണത്തിന്റെ ഭാഗമായി 16-ലധികം രാജ്യങ്ങളിൽ പ്രതിനിധി സംഘം സന്ദർശനം നടത്തുന്നുണ്ട്.

വീഡിയോ കാണാം http://youtu.be/1rsY5Eo5Peg

Related Articles

Latest Articles