തിരുവനന്തപുരം: കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽന് സ്വർണ്ണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് വൃത്തങ്ങൾ. തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വർണ്ണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നൽകുന്നു.
തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വളരെ നിർണായകമായ പുരോഗഗതിയാണ് അന്വേഷണത്തിൽ കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവള്ളി. പ്രധാനമായും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ സ്വർണക്കടത്തിൽ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കിംഗ് പിൻ എന്നാണ് ഫൈസലിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്.

