Wednesday, September 30, 2026

പ്രമുഖ എഴുത്തുകാരൻ കിരണ്‍ നഗാര്‍ക്കര്‍ അന്തരിച്ചു

പ്രമുഖ മറാഠി-ഇംഗ്ലീഷ് എഴുത്തുകാരൻ കിരൺ നഗാർക്കർ (77) അന്തരിച്ചു. മസ്തിഷ്‌ക്ക രക്തസ്രാവത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

നോവലിസ്റ്റായ കിരണ്‍ നാഗാര്‍ക്കര്‍ നാടകകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും പ്രശസ്തനാണ്. 32-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചത്. 2001-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.

സാത് സക്കം ത്രെച്ചാലിസ്, രാവണ്‍ ആന്‍ഡ് എഢി, കുക്കോള്‍ഡ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയാണ് പ്രധാന രചനകള്‍.2018-ല്‍ ഏറെ വിവാദമായ ‘മീ ടൂ’ ആരോപണത്തില്‍ നഗാര്‍ക്കര്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.

Related Articles

Latest Articles