തിരുവനന്തപുരം: കാന്‍സര്‍ ഇല്ലാത്ത മാവേലിക്കര സ്വദേശിനി രജനിക്ക് കീമോതെറാപ്പി നടത്തിയ സംഭവത്തില്‍ ന്യായീകരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഡോക്ടര്‍മാര്‍ മനഃപൂര്‍വം പിഴവ് വരുത്തിയെന്ന് കരുതുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇനി മുതല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാതെ കീമോ നിശ്ചയിക്കരുതെന്ന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കീമോയ്ക്ക് വിധേയയായ യുവതിയ്ക്ക് തുടര്‍ ചികിത്സയ്ക്ക് സൗകര്യമൊരുക്കുമെന്നും ശൈലജ അറിയിച്ചു.

