Saturday, December 20, 2025

ഫ്രാൻസിലെ സ്കൂളിൽ കത്തിയാക്രമണം; ‘അളാഹു അക്ബർ’ വിളിച്ച് 20 കാരൻ അദ്ധ്യാപകനെ കുത്തിക്കൊന്നു, രണ്ട് പേർക്ക് ഗുരുതര പരിക്ക്; അക്രമത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷണം

പാരിസ്: ഫ്രാൻസിലെ സ്കൂളിൽ കത്തിയാക്രമണം. ആക്രമണത്തിൽ ഫ്രഞ്ച് ഭാഷാ അദ്ധ്യാപകൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്കൂളിലാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിൻ പറഞ്ഞു.

കൊലയാളി ആക്രമണത്തിനിടെ ‘അളാഹു അക്ബർ’ എന്ന് വിളിച്ചുവെന്ന് പോലീസ് പറഞ്ഞു. ഇരുപത് വയസ് പ്രായമുള്ള അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമി സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ട്. സ്കൂൾ പാർക്കിങ് സ്ഥലത്ത് വെച്ചാണ് അക്രമം നടന്നത്. അക്രമത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷണം തുടങ്ങിയതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അക്രമം നടന്ന സ്കൂൾ സന്ദർശിക്കും. പശ്ചിമേഷ്യൻ സംഭവവുമായി അക്രമത്തിന് ബന്ധമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles