Saturday, June 1, 2024
spot_img

‘നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളിൽ വാർന്നൊഴുകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല, ഹമാസിനെ പൂർണമായി നിരായുധീകരിക്കണം’; വി ടി ബൽറാം

ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. യുഎൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചിയിക്കണമെന്നും ബൽറാം അഭിപ്രായപ്പെട്ടു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.ടി ബൽറാം രംഗത്തെത്തിരിക്കുന്നത്.

അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക. ഭാവിയിൽ കൂടുതൽ അധിനിവേശങ്ങൾ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങൾ ചേർന്ന് ഉറപ്പിക്കുക. നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളിൽ വാർന്നൊഴുകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശങ്ങൾ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുകയെന്നും വി ടി ബൽറാം കുറിച്ചു.

Related Articles

Latest Articles