Friday, May 3, 2024
spot_img

കൊച്ചിയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കൊച്ചി; അങ്കമാലി തുറവൂരില്‍ വീട്ടമ്മയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ചെത്തിമറ്റത്തില്‍ വീട്ടില്‍ സിസിലി (65) ആണ് മരിച്ചത്.

അയൽവാസികളാണ് വീടിന്‌ പുറകിലെ ഷെഡിനോട് ചേർന്ന് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത് .ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഷെഡിനരികിൽ മണ്ണണ്ണക്കുപ്പിയും ഷെഡ് മറച്ച പ്ലാസ്റ്റിക് ഷീറ്റുകൾ ഉരുകി ഒലിച്ച നിലയിലുമായിരുന്നു. അയല്‍വാസികള്‍ അറിയിക്കുമ്പോളാണ് വീട്ടുകാര്‍ മരണ വിവരം അറിയുന്നത്. അങ്കമാലി പൊലീസും ഫൊറന്‍സിക് യൂണിറ്റും പരിശോധന നടത്തി.

Related Articles

Latest Articles