കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റിലെ ചൂതാട്ട കേന്ദ്രത്തില്‍ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഫ്ളാറ്റില്‍ ചൂതാട്ടം നടന്നിരുന്നത് . നടത്തിപ്പുകാരന് ഒരു കളിയില്‍ നിന്ന് ലഭിക്കുക ഒന്നരലക്ഷം രൂപയാണ്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ചൂതാട്ടകേന്ദ്രം കണ്ടെത്തുന്നത്. കൊച്ചിയിലെ സമ്പന്നരെ ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രത്തിലെ പതിവുകാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് ടിപ്‌സണാണ് വാടകയ്ക്ക് എടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരേ സമയം എട്ട് പേര്‍ക്ക് ചൂതാട്ടം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രമുഖര്‍ ഉള്‍പെടെ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ടിപ്‌സണും ഏതാനും സുഹൃത്തുക്കളും ചേർന്ന് കൊച്ചിയിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തുണ്ട്. ഇതിന്റെ മറവിലാണ് ചൂതാട്ട കേന്ദ്രം നടത്തിയിരുന്നത്. മിനി കാസിനോ ഉപകരണങ്ങൾ ഗോവയിൽ നിന്ന് എത്തിച്ചതാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെയാണ് കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാര്‍ട്ടി നടത്തിയ ഫ്ളാറ്റുകളില്‍ പൊലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്കിടെയാണ് ചെലവന്നൂരിലെ ഫ്ളാറ്റില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…