Friday, May 3, 2024
spot_img

കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റില്‍ അനധികൃത ചൂതാട്ട കേന്ദ്രം; കണ്ടെത്തിയത് സൈജു തങ്കച്ചന്റെ ലഹരിപാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ

കൊച്ചി: കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചൂതാട്ടകേന്ദ്രം കണ്ടെത്തി.പൊലീസ് പരിശോധനയിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന ഫ്ലാറ്റിലെ താമസക്കാരന്‍ ടിപ് സണെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ ലഹരിപ്പാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തൽ.

ചെലവന്നൂരിലെ ഹീര ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ ഇവിടെ ചൂതാട്ടം നടക്കുന്നുണ്ട്. അതേസമയം . കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളില്‍ ലഹരിപ്പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നായിരുന്നു മൊ‍ഴി. സൈജുവിനെതിരെയും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 17 പേര്‍ക്കെതിരെയും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെ കേസെടുത്തിരുന്നു.

Related Articles

Latest Articles