Friday, December 12, 2025

പുതുവത്സരാഘോഷത്തിനൊരുങ്ങി കൊച്ചി : 60 അടി ഉയരത്തിൽ ഭീമൻ പാപ്പാഞ്ഞി ഒരുങ്ങുന്നു

കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷത്തിനായി ഭീമൻ പാപ്പാ‍ഞ്ഞി ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായാണ് അറുപത് അടി നീളത്തിൽ പാപ്പാഞ്ഞിയെ നിർമ്മിക്കുന്നത് . രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.

ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കള‍ഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ പാപ്പാഞ്ഞിയെ ഒരുക്കി പ്രതീക്ഷയുടെ പുതുവർഷം സമ്മാനിക്കാനാണ് ഉദ്ദേശം .ആറ് ലക്ഷത്തിലേറെ രൂപ ചിലവിലാണ് അറുപതടി നീളമുള്ള പാപ്പാഞ്ഞിയെ ഒരുക്കുന്നത്. എപ്പോഴത്തെയും പോലെ പരിസ്ഥിതി സൗഹൃദ പാപ്പാ‍‍‍‍‍ഞ്ഞി തന്നെയാവും ഇത്തവണയും.

ഇരുപത് ദിവസത്തിലേറെ നീളുന്ന കൊച്ചി കാർണിവലിന്റെ സമാപനത്തിലാണ് പാപ്പാ‍ഞ്ഞിയെ കത്തിക്കുക. വിദേശത്ത് നിന്ന് പോലും ആയിരക്കണക്കിനാളുകൾ പുതുവത്സരം ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിലെത്താറുണ്ട്

Related Articles

Latest Articles