Wednesday, September 30, 2026

യാത്രക്കാർക്കായി പുതിയ ഓഫർ; കൊച്ചി മെട്രോ സൗജന്യ യാത്ര ഇന്ന്

എറണാകുളം:പൊതുജനങ്ങൾക്ക് സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ. ഇന്നാണ് കൊച്ചി മെട്രോ തങ്ങളുടെ പ്രിയ യാത്രക്കാർക്കായി സൗജന്യ യാത്രയൊരുക്കുന്നത്.

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചിരിക്കുന്നത്.

ഇന്ന് വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം.

വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്.

വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.

അതേ സമയം, ഈ പദ്ധതി ലുലുമാളിനെ സഹായിക്കാൻ ആണെന്ന വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് തന്നെ ഇത് നടപ്പാക്കുന്നതും ഇടപ്പള്ളിയിലേക്ക് പരിമിതപ്പെടുത്തിയതും ഇതിനുവേണ്ടിയാണ് എന്നാണ് വിമർശനം. എന്നാൽ അധികൃതർ ഈ ആരോപണം നിഷേധിച്ചു.

Related Articles

Latest Articles