Friday, December 19, 2025

കൊച്ചി മെട്രോ യാത്ര ഇനി രാജകീയം : തൈക്കൂടം വരെയുള്ള പുതിയ പാത നാടിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ കുതിപ്പ് ഇനി രാജനഗരിയുടെ കവാടമായ തൈക്കൂടം വരെ. മഹാരാജാസ് കോളേജുമുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മഹാരാജാസ് മെട്രോ സ്റ്റേഷന്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ പുതിയ പാത ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഹൈബി ഈഡന്‍ എംപി, മുന്‍ എംപി കെ.വി തോമസ്, കൊച്ചി മേയര്‍ കെ സൗമിനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെ 5.5 കിലോമീറ്റര്‍ ആണ് പാതയുടെ നീളം. പുതിയ പാത ഉള്‍പ്പടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാകും. മഹാരാജാസ് -തൈക്കൂടം പാതയില്‍ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആകും. യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നതിനായി വിവിധ ആനൂകൂല്യങ്ങളും മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും. പാര്‍ക്കിങ്ങ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും എടുത്തുമാറ്റിയിരിക്കുകയാണ്.

Related Articles

Latest Articles