Friday, January 2, 2026

അനാവശ്യ പരിശോധന നടത്തി നിരപരാധികളെ അപമാനിക്കരുത്’ പോലീസിന് കർശനനിർദ്ദേശം നൽകി മനുഷ്യാവകാശ കമീഷന്‍

കൊച്ചി: നിരപരാധികളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമീഷന്‍ പോലീസിന് കർശനനിർദ്ദേശം നൽകി. മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് നിർദ്ദേശം നൽകിയത്.

ആരോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഒരാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നത് നിരപരാധിക്ക് അപമാനമുണ്ടാക്കുമെന്നും മനുഷ്യാവകാശ കമീഷന്‍ അറിയിച്ചു. പൊലീസ് പരിശോധന നടത്തുന്നതിന് മുൻപ് അത്തരമൊരു പരിശോധനയുടെ ആവശ്യമുണ്ടോ എന്ന് പ്രാഥമികാന്വേഷണം നടത്തണമെന്ന് കമീഷന്‍ എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ആലുവ പാറപുറം സ്വദേശി എം.എസ്. ബിജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആലുവ റൂറല്‍ പൊലീസ് സൂപ്രണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ കാലടി എസ്.ഐക്കൊപ്പമെത്തി യാതൊരു രേഖയുമില്ലാതെ, പരാതിക്കാരനോട് വിരോധമുള്ള ആരോ നല്‍കിയ കള്ള പരാതിയിൽ ,വീട്ടില്‍ പരിശോധന നടത്തിയത്. അനധികൃത മദ്യവില്‍പനയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പറയുന്നു. എന്നാല്‍, പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles