Sunday, December 28, 2025

കൊച്ചിയിൽ പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ച് മാലിന്യ ടാങ്കർലോറി; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ച് മാലിന്യ ടാങ്കർലോറി. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിയാണ് പോലീസ് ജീപ്പിനെ ഇടിച്ചതായി പരാതി ലഭിച്ചത്. എറണാകുളം പാലാരിവട്ടത്ത് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.

വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലീസ് പിടികൂടി. പോലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തിൽ പോലീസുകാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏലൂരില്‍വച്ച്‌ പോലീസ് ലോറി തടയാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ നിര്‍ത്താതെ ടാങ്കര്‍ ലോറി അമിത വേഗത്തില്‍ പാലാരിവട്ടത്തേക് പോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles