Saturday, December 20, 2025

ബ്രഹ്മപുരം തീപ്പിടിത്തം ; പുകയിൽ മൂടി കൊച്ചി നഗരം, 7 പ്രദേശങ്ങളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കൊച്ചി: പുകയിൽ മൂടി നിൽക്കുന്ന കൊച്ചി നഗരത്തിലെ 7 പ്രദേശങ്ങളിൽ നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, തൃക്കാക്കര മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.

അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും, ഒന്നു മുതൽ ഏഴു വരെയുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുമാണ് അവധി. തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരം പുകയിൽ മുങ്ങി നിൽക്കുകയാണ്.

Related Articles

Latest Articles