Friday, December 12, 2025

കൊച്ചുവേളി- ബെംഗളൂരു സ്പെഷൽ ട്രെയിൻ; ഞായറാഴ്ചകളിലെ സ്പെഷൽ സർവീസിന് ഇന്ന് മുതൽ തുടക്കം

തിരുവനന്തപുരം: കൊച്ചുവേളി മുതൽ ബെംഗളൂരു വരെ സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിൻ ഇന്ന് മുതൽ ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എല്ലാ ഞായറാഴ്ചകളിലുമാണ് സ്പെഷൽ ട്രെയിൻ സർവീസ് നടത്തുന്നത്. കൊച്ചുവേളി- ബെംഗളൂരു എസ്എംവിടി എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 5 മണിക്ക് കൊച്ചുവേളിയിൽ നിന്ന് യാത്ര പുറപ്പെടും. ശേഷം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ്. തിരിച്ചുള്ള സർവീസ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുകയും, ചൊവ്വാഴ്ച രാവിലെ 6.50ന് കൊച്ചുവേളി എത്തിച്ചേരുകയും ചെയ്യും.

ട്രെയിൻ നമ്പർ 06211, 06212 എന്നിവയാണ് സർവീസ് നടത്തുന്നത്. അതേസമയം, ജൂലൈ രണ്ട് വരെ മാത്രമാണ് കൊച്ചുവേളിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള സ്പെഷൽ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ തൃശ്ശൂർ പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇ-റോഡ്, സേലം, ധർമ്മപുരി, ഹോസൂർ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. സെക്കന്റ് എസി-2, തേർഡ് എസി-6, സ്ലീപ്പർ-6, ജനറൽ സെക്കന്റ് എന്നിങ്ങനെയാണ് കോച്ചുകൾ.

Related Articles

Latest Articles