തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഖുറാനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുകയാണെന്നും ഖുറാന്‍ സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ലെന്നും നടക്കുന്നത് ഖുർ ആൻ അവഹേളനമാണെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
വഖബ് ബോർഡിന്‍റെ മന്ത്രിയെന്ന നിലയിൽ ജലീൽ യുഎഇ കോൺസുലേറ്റിന്‍റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റമെന്നും ജലീൽ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കോടിയേരി ന്യായീകരിച്ചു. സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും മറ്റും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണെന്നും കോടിയേരി പറഞ്ഞു. മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമ സമര മത്സരത്തിലാണ് ബിജെപിയും കോൺഗ്രസും മുസ്ലീം ലീഗുമെന്നും കോടിയേരി ആക്ഷേപിച്ചു.

