Monday, December 22, 2025

പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല; സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി കർശനമാക്കും; മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടിയേരി, നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കുമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പിണറായി വിജയൻ പാർട്ടിക്ക് വിധേയനാണെന്ന് കോടിയേരി വ്യക്തമാക്കി. പാർട്ടി തീരുമാനത്തിനപ്പുറം വ്യക്തിപരമായ താൽപര്യങ്ങൾ പിണറായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കക്ഷികളെ മുന്നണിയിലേക്ക് എത്തിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

Related Articles

Latest Articles