തിരുവനന്തപുരം: ജമ്മുകശ്മീർ വെട്ടിമുറിച്ചത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിട്ടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
ജമ്മുകാശ്മീർ വിഭജനത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിന്‍റെ ഉദാഹരണമാണ് ജമ്മുകശ്മീർ വിഭജനമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

