Monday, December 15, 2025

ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം:പാര്‍ട്ടിക്കെതിരായ സമരം രാഷ്ട്രീയമായി നേരിടും: പാര്‍ട്ടി സാജന്‍റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി

കണ്ണൂര്‍: ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സാജന്റെ കുടുംബത്തിനൊപ്പമാണ് . ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെന്നും കോടിയേരി പറഞ്ഞു.

ആന്തൂര്‍ ഉപയോഗിച്ച് സി പി എമ്മിന് എതിരായ പോര്‍മുഖം തുറക്കാന്‍ ബി ജെ പിയും യു ഡി എഫും ശ്രമിക്കുകയാണ്. ആ കള്ള പ്രചാരവേല നേരിടാന്‍ പാര്‍ട്ടി ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും എന്നും കോടിയേരി വ്യക്തമാക്കി.

സാജന്‍റെ ഭാര്യയെ അവഹേളിക്കുന്ന വാര്‍ത്ത ദേശാഭിമാനിയില്‍ വന്നതിനെയും കോടിയേരി ന്യായീകരിച്ചു. ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണവ. ദേശാഭിമാനിക്ക് അത്തരം വിവരങ്ങളുണ്ടായിരിക്കാം. അതിന്‍റെ ഉത്തരവാദിത്വം ദേശാഭിമാനിയ്ക്കുതന്നെയാണെന്നും കോടിയേരി വ്യക്തമാക്കി.

Related Articles

Latest Articles