ജീവച്ഛവമാണ് പാര്‍ട്ടിയുടെ ഈ ‘രക്തസാക്ഷി’- അമേരിക്കയിലേക്ക് കൊണ്ടുപോയി ചികിത്സിക്കൂ..
വരുന്ന നവംബര്‍ 25നാണ് കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം. കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന് പോയ തലശേരി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ സി പി എമ്മിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയാണ്.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം എന്തുകൊണ്ട് പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ അമേരിക്കയിലേക്ക് കൊണ്ടുപോയിക്കൂടായെന്നാണ്.

