Thursday, December 18, 2025

കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു; കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് 175 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും ഓയിന്‍ മോര്‍ഗന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരുതലോടെയാണ് കൊല്‍ക്കത്തക്കായി ഗില്ലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സുനില്‍ നരെയ്ന്‍ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-നരെയ്ന്‍ സഖ്യം 4.5 ഓവറില്‍ 36 റണ്‍സെടുത്തു. നരെയ്നെ(14 വപന്തില്‍ 15) മടക്കി ഉനദ്ഘട്ടാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

വണ്‍ഡൗണായി എത്തിയ നിതീഷ് റാണക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഗില്‍ കൊല്‍ക്കത്തയെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും 17 പന്തില്‍ 22 റണ്‍സെടുത്ത റാണയെ തിവാട്ടിയയും ഗില്ലിനെ( 34 പന്തില്‍ 47) ആര്‍ച്ചറും മടക്കിയതോടെ കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.

Related Articles

Latest Articles