kollam
കൊല്ലം: ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ചുപൊട്ടിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിലായി. ശക്തികുളങ്ങര ഐശ്വര്യ നഗര്‍ പെരുങ്ങുഴി ഹൗസില്‍ ശബരി(21)യാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 23-ന് ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.
ശരതിനെ തടഞ്ഞു നിര്‍ത്തി ബീഡി വാങ്ങാന്‍ പണം ആവശ്യപ്പെടുകയും പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ചവിട്ടി താഴെയിട്ട്ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സമീപം കിടന്ന കരിങ്കല്ലെടുത്ത് മുഖത്തിടിക്കുകയും ചെയതു. ആക്രമണത്തില്‍ മുഖത്ത് പരിക്കും മൂക്കിന്റെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചു.
സംഭവത്തിനുശേഷം കടയ്ക്കാവൂരിലേക്ക് കടന്ന ശ്യാം എന്നയാളെ കഴിഞ്ഞ 28-ന് പോലീസ് പിടികൂടിയിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യു.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഷാജഹാന്‍, എ.എസ്.ഐ.മാരായ പ്രദീപ്, ഡാര്‍വിന്‍, എസ്.സി.പി.ഒ. അജിത്, പോലീസ് വോളന്റിയര്‍ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…