salary-issue-ksrtc-meeting-today
കൊല്ലം: കോളേജ് വിദ്യാർത്ഥികളുടെ പെരുമാറ്റം അതിരുവിട്ടതോടുകൂടി ഗത്യന്തരമില്ലാതെ കെ എസ് ആര്‍ ടി സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. കൊല്ലത്ത് നിന്നും ആറ്റിങ്ങിലേക്ക് പോയ ബസിലായിരുന്നു തിരുവനന്തപുരം സ്വദേശികളായ വിദ്യാര്‍ഥിയും വിദ്യാര്‍ഥിനിയും കയറിയത്. ഇരുവരും ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസകരമാകും വിധം പെരുമാറുകയുമായിരുന്നു.
പ്രണയരംഗങ്ങൾ അതിരുവിട്ടതോടെ യാത്രക്കാർ സംഭവം വനിത കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടര്‍ക്കെതിരെ കെ എസ് ആര്‍ ടി സി എം.ഡിക്ക് ഇ മെയില്‍ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആണ്‍ വിദ്യാര്‍ഥി ആക്രോശിച്ചു.
തുടർന്ന്, വനിതാ കണ്ടക്ടര്‍ വിവരം കെ എസ് ആര്‍ ടി സി അധികൃതരെ അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ കെ എസ് ആര്‍ ടി സി ചാത്തന്നൂര്‍ ഡിപ്പോയുമായി കണ്‍ട്രോള്‍ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലാണ് ബസ് എത്തിച്ചത്. തുടര്‍ന്ന് യുവാവിനെയും യുവതിയെയും പൊലിസിന് കൈമാറുകയായിരുന്നു.
വനിതാ കണ്ടക്ടറുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്‍റെ ട്രിപ്പ് മുടക്കിയതിനുമാണ് കേസ്. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലായിരുന്നു പഠിച്ചത്. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്കുള്ള ബസിലാണ് ഇവര്‍ കയറിയത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിടുകയും ചെയ്തു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…