Monday, May 20, 2024
spot_img

റോഡ് മുറിച്ചു കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ശരീരത്തിലൂടെ വാഹനങ്ങൾ കയറിയിറങ്ങി; കൊല്ലത്ത് 33കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാം ആണ് മരിച്ചത്. റോഡിൽ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് തവണയാണ് വാഹനങ്ങൾ കയറിയിറങ്ങിയത്.

സമീപത്തെ കടയിൽ നിന്നും പുറത്തിറങ്ങിയ 33 കാരനായ നിസാം നേരെ റോഡിന് നടുവിലേക്ക് നടന്ന് അവിടെ കിടക്കുകയായിരുന്നു.പിന്നീട് റോഡിൽ വീണ നിസാമിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ തയാറായില്ല.

എന്നാൽ വാഹനം തടഞ്ഞു നിർത്തിയിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു. ആത്മഹത്യയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles