കൊല്ലം: കൊല്ലത്ത് അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊന്നു. കൊല്ലം പൂയപ്പള്ളിയിലാണ് അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്.
മരുതമൺപള്ളി സ്വദേശി തിലകൻ അണ് മരിച്ചത്. നിലവിൽ അയൽവാസിയായ സേതുരാജ് ഒളിവിലാണ്. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

