Kollam Pooram also has strict elephant management rules! 25 elephants allowed, animal protection department warned to keep a distance of three meters
കൊല്ലം: പൂരത്തിന്‍റെ ഭാഗമായ ആഘോഷ പരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം. ചെറുപൂരങ്ങള്‍ക്കും ആനയൂട്ടിനും നീരാട്ടിനും തിരുമുമ്പില്‍ കുടമാറ്റത്തിനും ബാധകം. 25 ആനകളെ പങ്കെടുപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ആനകളുടെ ഡാറ്റ ബുക്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഡ്യൂട്ടിയിലുള്ള വെറ്ററിനറി സര്‍ജാര്‍ പരിശോധിക്കും. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ആനപരിപാലകരുടെ പരിശോധനയും നടത്തും. മുന്‍കരുതലായി മയക്കുവെടി ആംബുലന്‍സ് സജ്ജമാക്കും. ആരോഗ്യസ്ഥിതി മോശമായ ആനകളെയും മദപ്പാട് തുടങ്ങിയ ആനകളെയും പൂരത്തില്‍ പങ്കെടുപ്പില്ല. ആനകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നതിന്റെ പൂര്‍ണ്ണ ചുമതല മൃഗസംരക്ഷണ വകുപ്പിന്റെ എസ്.പി.സി.എ എലിഫന്റ് സ്‌ക്വാഡിനാണ് നല്‍കിയിട്ടുള്ളത്.
ഇതിനായി കുടമാറ്റവേദിയില്‍ 10 വെറ്ററിനറി സര്‍ജന്‍മാര്‍ക്കും എസ് .പി .സി .എ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ചുമതല നല്‍കി. എല്ലാവരും ആനകളില്‍നിന്ന് മൂന്ന് മീറ്റര്‍ അകലം പാലിക്കണം. സെല്‍ഫി ഒഴിവാക്കണമെന്നും ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു.
ഇതിനിടെ തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് പിൻവാങ്ങിയിരുന്നു. ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്ന സർക്കുലറിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തി. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദ്ദേശങ്ങൾ പിൻവലിക്കുമെന്നും വനം മന്ത്രി അറിയിച്ചു. വിവാദ നിബന്ധനയിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനം മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…