Kerala

അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സയിലായിരുന്ന നവജാത ശിശുവും മരിച്ചു

കൊല്ലം: കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. തിങ്കളാഴ്ചയാണ് മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ മരിച്ചത്. ഇവരുടെ കുട്ടി കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞും മരിച്ചത്. അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹർഷയുടെ മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.

ഹർഷയുടെ പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാർ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.

ഹർഷയുടെ നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. ഹൃദയാഘാതമാണ് ഹർഷയുടെ മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാൻ വൈകിയില്ലെന്നുമാണ് അഷ്ടമുടി സഹകരണ ആശുപത്രിയുടെ വിശദീകരണം.

admin

Recent Posts

ഹമാസിന്റെ ദൂതർ ഇസ്രായേൽ വിടണം; അൽ ജസീറ ടി വിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ; ഓഫീസുകളും ഉപകരണങ്ങളും കണ്ടുകെട്ടും

ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…

6 hours ago

തീ-വ്ര-വാ-ദി-യെ വെളുപ്പിച്ചെടുക്കാന്‍ വ്യഗ്രത…

26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…

6 hours ago

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

7 hours ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

7 hours ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

8 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

8 hours ago