ദുബായ് : കൊല്ലം എസ്.എൻ. കോളേജ് അലുംനി യു.എ.ഇ. ചാപ്റ്റർ പ്രസിദ്ധീകരിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരമായ ‘പ്രിയ പരിചിത നേരങ്ങൾ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രമുഖ മാധ്യമ പ്രവർത്തകനും യു.എ.ഇ.മെട്രോ വാർത്ത സ്പെഷ്യൽ കറസ്പോണ്ടന്റുമായ റോയ് റാഫേൽ നിർവ്വഹിച്ചു. പ്രമുഖ വ്യവസായിയും മെന്ററും ജീവകാരുണ്യ പ്രവർത്തകനുമായ നസീർ വെളിയിൽ ഏറ്റുവാങ്ങി. കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ പദ്ധതിയായ എൻറെ കലാലയം സീരിസിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ഭാഗമായി കൂടിയാണ് ഇതിന്റെ പ്രസിദ്ധീകരണം.
അലുംനി പ്രസിഡണ്ട് റസ്ല അംനാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ.ടി. ജോസഫ്, ജനറൽ സെക്രട്ടറി ദീപു.എ.എസ്.,എഴുത്തുകാരി ഷീല പോൾ, അക്കാഫ് ലിറ്റററി ക്ലബ് കൺവീനർ ജെറോം തോമസ്, അക്കാഫ് ലീഗൽ ക്ലബ് കൺവീനർ അഡ്വ: നജുമുദീൻ, ഫെബിൻ, ലക്ഷ്മി ഷിബു, സഞ്ജു, ബിബിൻ രാജൻ, ഷിബു ആർ.ജി. എന്നിവർ ആശംസകൾ നേർന്നു.
അലുംനി സഹ ഭാരവാഹികളായ കമൽ രാജേന്ദ്രൻ, സിയാദ് ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. ഹരിതം ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ എഡിറ്റർമാർ റസ്ല അംനാദ് , ഷിബു.ആർ.ജി. എന്നിവരാണ്. അലുംനി സെക്രട്ടറി അനൂപ് ബാബുദേവൻ സ്വാഗതവും ട്രഷറർ ഷിബു നന്ദിയും രേഖപ്പെടുത്തി.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…