Sunday, June 2, 2024
spot_img

കൂടത്തായി കൊലപാതകപരമ്പര: സിലിയെ കൊല്ലാന്‍ ജോളി നേരത്തെയും ശ്രമിച്ചിരുന്നു, ആശുപത്രി രേഖകള്‍ അന്വേഷണ സംഘത്തിന്

കോഴിക്കോട്: കൂടത്തായി മാത്യു മഞ്ചാടിയില്‍ കൊലക്കേസില്‍ തെളിവെടുപ്പ് തുടരുന്നു. കേസില്‍ പ്രതിയായ ജോളിയെ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. അതിനിടെ കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊല്ലാന്‍ നേരത്തെയും ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്നതിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെടുത്തു.

2014 ഒക്ടോബറില്‍ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സിലിയെ ചികിത്സിച്ചതിന്റെ വിവരങ്ങളാണ് വടകര തീരദേശ പൊലീസിന് ലഭിച്ചത്. അരിഷ്ടം കുടിച്ച് കുഴഞ്ഞ് വീണതിനെത്തുടര്‍ന്നാണ് സിലിയെ ആശുപത്രിയിലെത്തിച്ചതെന്ന് രേഖകളിലുണ്ട്. എന്നാല്‍ സിലിയുടെ ഉള്ളില്‍ വിഷാംശമുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ കുറിച്ചിട്ടുണ്ട്. സിലി കുടിച്ച അരിഷ്ടത്തിന്റെ ബാക്കി കൊണ്ടുവരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കുപ്പിയില്‍ വിഷം ചേരാത്ത അരിഷ്ടമാണ് ജോളി ആശുപത്രിയിലെത്തിച്ചത്.

തുടര്‍ന്നുള്ള പരിശോധനയില്‍ രണ്ടാമത് കൊണ്ടുവന്ന അരിഷ്ടത്തില്‍ വിഷാംശം കണ്ടെത്താനായില്ല. അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുവെന്നും ജോളി സമ്മതിച്ചിട്ടുണ്ട്. സിലിയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമമായിരുന്നു ഇതെന്നാണ് ജോളി നല്‍കിയിരിക്കുന്ന മൊഴി. ഈ കേസില്‍ സിലിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles