Saturday, December 13, 2025

കൂടത്തായി കൂട്ട കൊലക്കേസ്സ് ;അന്വേഷണം പുതിയ വഴിത്തിരിവിലേക്കോ? ജോളിയുടെ ഉറ്റ സുഹൃത്തായ യുവതിയെ തപ്പി പോലീസ്

കോഴിക്കോട്്:കൂടത്തായി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ അടുത്ത സുഹൃത്തായ തയ്യല്‍ക്കട ജീവനക്കാരി റാണി സംശയത്തിന്റെ നിഴലില്‍. ജോളിയുടെ മൊബൈല്‍ ഫോണ്‍ നിറയെ ഇവരുടെ ചിത്രങ്ങളാണ്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

യുവതിയുടെ തയ്യല്‍ക്കട നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോത്സവത്തില്‍ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചാണ് ജോളി ചിത്രത്തിലുള്ളത്. അറസ്റ്റിന് ശേഷം ജോളിയുടെ മൊബൈല്‍
പരിശോധിച്ചപ്പോഴാണ് പൊലീസിന് ചിത്രങ്ങള്‍ ലഭിച്ചത്. അതേസമയം, യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ ജോളി തയ്യാറായിട്ടില്ല.

ബ്യൂട്ടി പാര്‍ലര്‍ ഉടമല സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ മറ്റ് സുഹൃത്തുക്കള്‍. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

Related Articles

Latest Articles