Friday, December 26, 2025

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര : ജോളി തൻറെ കുറ്റപത്രം വായിച്ചു കേട്ടത് ഒരു കുറ്റബോധവും ഇല്ലാതെ, ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങളോട് തട്ടിക്കയറി

കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. തന്റെ കുറ്റപത്രം ജോളി വായിച്ച് കേട്ടത് ഒരു കുലുക്കവുമില്ലാതെ. .കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി ജോസഫ് അറസ്റ്റിലാവുന്നത് പൊന്നാമറ്റം റോയ് തോമസിനെ സൈനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ്. അറസ്റ്റിലായി മൂന്ന് വർഷത്തതിന് ശേഷമാണ് കേസിലെ ഒന്നാം പ്രതി ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എംഎസ് മാത്യു ,പ്രിജു കുമാർ ,മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്.

ഗൂഢാലോചന ,വ്യാജരേഖ ചമയ്ക്കൽ എന്നി വകുപ്പുകളാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോളി കുറ്റപത്രം കേട്ടത് ഒരു കുറ്റബോധവും ഇല്ലാത്ത ഭാവത്തിൽ. മാധ്യമങ്ങൾ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ അവരോട് തട്ടി കയറി . ജനുവരി 19ന് കേസ് വീണ്ടും പരിഗണിക്കും. മറ്റ് 5 കൊലപാതക കേസുകൾ പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റി വച്ചു. കേരളത്തെ ഞെട്ടിച്ച 6 കൊലപാതകങ്ങൾ ആയിരുന്നു ജോളി ചെയ്തുകൂട്ടിയത്.

Related Articles

Latest Articles