വൈശാഖ് ജോജന്‍ സംവിധാനം ചെയ്യുന്ന ‘കൂറ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. പുതുമുഖ താരങ്ങളായ കീര്‍ത്തി ആനന്ദ്, വാര്‍ത്തികുമാണ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്‌സണ്‍ എന്ന കേന്ദ്രകഥാപാത്രമാണ് കഥ കൊണ്ടുപോകുന്നത്.
നീസ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ജോജന്‍ സിനിമാസാണ് നിര്‍മാണം. ഡോ.ബിന്ദുകൃഷ്ണാനന്ദ്,ഡോ.ദീപേഷ് കരിമ്പുങ്കര എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.ശോഭീന്ദ്രന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

