Wednesday, October 14, 2026

‘ഐഎസിൽ ചേർന്ന മലയാളികളടക്കം മടങ്ങിയെത്തിയേക്കാം’; രാജ്യത്ത് കനത്ത ജാഗ്രത

കാബൂൾ: ഐഎസിൽ ചേർന്ന മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍നിന്ന് മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകൾ. മടങ്ങിയെത്തുമെന്ന സൂചനയെ തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നല്‍കി കേന്ദ്രം. എന്നാൽ നിലവിൽ ഇവരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല. മലയാളികൾ അടക്കം എൻഐഎ കേസിൽപ്പെട്ട 25 പേരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ളത്.

എന്നാൽ സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവർ തിരിച്ചെത്താൻ പദ്ധതിയിടുന്നതെന്നാണ് സൂചന. അതിർത്തിയിൽ അടക്കം പരിശോധന കർശനമാക്കി കഴിഞ്ഞു . നിലവിൽ ഇവരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല.

മലയാളികൾ അടക്കം എൻഐഎ കേസിൽപ്പെട്ട 25 പേരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ളത്. അതേസമയം ഐഎസിൽ ചേർന്ന മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിച്ച് ഇന്ത്യൻ നിയമമനുസരിച്ചുള്ള ശിക്ഷ നൽകണമെന്ന് ബന്ധുക്കളും മറ്റും ആവശ്യപ്പെടുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles