Sunday, December 28, 2025

തിരുവനന്തപുരത്ത് 20 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടിച്ചത്.

കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാഷിഷ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജുകുട്ടി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

Related Articles

Latest Articles