കോട്ടയം: വീടിനുള്ളിലെ കിടപ്പുമുറിയിൽ അമ്മയുടെയും മകന്റെയും മൃതദേഹം മരിച്ച നിലയിൽ കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്.
രാജമ്മയുടെയും സുഭാഷിന്‍റെയും മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ രാജമ്മയുടെ ഇളയ മകൻ മധുവാണ് അനക്കമില്ലാത്തത് . തുടര്‍ന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരണപ്പെട്ടതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തും.

