Thursday, May 2, 2024
spot_img

അമേരിക്കയിൽ കോവിഡ് വാക്‌സിൻ ആദ്യം കുത്തിവെക്കുന്നത് പ്രസിഡന്റുമാർക്ക്; ആരൊക്കെയാവും അവർ?

വാഷിങ്ടൺ: ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനൊരുങ്ങി മൂന്നു മുൻ അമേരിക്കൻ പ്രസിഡന്റുമാർ. കോവിഡ് വാക്സിൻ അമേരിക്കയിൽ ലഭ്യമായാൽ ആദ്യം സ്വീകരിക്കുക ഈ മൂന്നു പ്രസിഡന്റുമാരായിരിക്കും.

ബറാക്ക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ലിയു ബുഷ് എന്നീ മുൻ അമേരിക്കൻ പ്രസിഡന്റുമാരാണ് വാക്സിൻ സ്വീകരിക്കാൻ തയ്യാറായി രംഗത്തു വന്നിട്ടുള്ളത്. “ദി ജോയ് മാഡിസൺ ഷോ” എന്ന ടിവി പരിപാടിയിലാണ് ബറാക്ക് ഒബാമ ജനങ്ങൾക്കു ആത്മവിശ്വാസം പകരുന്നതിനായി താൻ വാക്സിനെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞത്. ബിൽ ക്ലിന്റണും ജനങ്ങളെ പിന്തുണയ്ക്കാൻ ഒപ്പമുണ്ടെന്ന് ഔദ്യോഗിക വക്താവായ ഏയ്ഞ്ചൽ ഉറെന അറിയിച്ചു.

Related Articles

Latest Articles