കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടത്തല്ല് നടന്നത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഒരേ റൂട്ടിലോടുന്ന രണ്ട് സിറ്റിബസുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. ഇരുകൂട്ടരുടെയും ബസുകള്‍ സിറ്റി സ്റ്റാന്‍ഡിലെത്തുന്ന സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ റോഡിലിറങ്ങി തല്ലുകയായിരുന്നു. ഇരുകൂട്ടര്‍ക്കും കാര്യമായ രീതിയില്‍ തന്നെ മര്‍ദ്ദനമേറ്റിട്ടുണ്ട്. ആക്രമണം തുടരുന്നതിനാൽ യാത്രക്കാര്‍ ഇറങ്ങി വന്ന് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

