Friday, December 26, 2025

വാതിൽ അടച്ചില്ല! ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ചു. കോഴിക്കോട് നരിക്കുനി ഒടുപാറയില്‍ വാടയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന്റെ കാരണം.

ഇന്ന് രാവിലെ ഏഴുമണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം നടന്നത്. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. വളവില്‍ വച്ചാണ് ഉഷ ബസില്‍ നിന്ന് വീണതും അപകടത്തില്‍പ്പെട്ടതും. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെട്ടു.

Related Articles

Latest Articles