Thursday, October 15, 2026

അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി;കണ്ടെത്തിയത് അഗളി ഭൂതിവഴി സ്വദേശി കുമാരന്റേതെന്ന് തിരിച്ചറിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ അഗളി ഭൂതിവഴി സ്വദേശി കുമരനാണ് ഒഴുക്കിൽപ്പെട്ടത്. കുമരനും സുഹൃത്തും തമിഴ്നാട് ഭാഗത്ത് നിന്നും ഇന്ന് രാവിലെ മട്ടത്തുക്കാട് വെച്ച് പുഴ മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

രണ്ടു പേരും ഒഴുക്കിൽപ്പെട്ടെങ്കിലും സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് ഇയാൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നതിനിടെയാണ് കുമാരന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊതുവേ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയാണ് ഒഴുക്ക് വർദ്ധിക്കാൻ കാരണമായത്.

Related Articles

Latest Articles