Wednesday, January 7, 2026

അതിരൂപതയായി ഉയർത്തപ്പെട്ട് കോഴിക്കോട് രൂപത ! സുപ്രധാന പ്രഖ്യാപനവുമായി വത്തിക്കാൻ; ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ പ്രഥമ ആർച്ച് ബിഷപ്പ്

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. മാർപ്പാപ്പയുടെ വത്തിക്കാൻ പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയർത്തിയത്. ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. ഇതോടെ കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയായ കോഴിക്കോട് അതിരൂപത മാറി . കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ ഇനി മുതൽ കണ്ണൂർ, സുൽത്താൻപേട്ട്‌ രൂപതകൾ ഉൾപ്പെടും.

ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ്ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. സ്ഥാപിച്ച് 102 വർഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുന്നത്. 1923 ജൂൺ 12-നാണ് കോഴിക്കോട് രൂപത നിലവിൽ വന്നത്.

Related Articles

Latest Articles