Kerala

കോഴിക്കോട് അതിരാത്രം സമാപിച്ചു; ചരിത്രമുഹൂർത്തമായി പൂർണാഹുതി

കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് വേദമന്ദിരത്തിൽ ഏപ്രിൽ 17 മുതൽ നടന്നുവന്ന അതിരാത്രം പത്തു ദിവസത്തെ ചടങ്ങുകൾക്ക് ശേഷം പൂർണാഹൂതിയോടെ സമാപിച്ചു. കർണാടക ശിവമോഗ സ്വദേശിയായ ജയതീർത്ഥയായിരുന്നു ഈ യജ്ഞത്തിന്റെ യജമാനൻ. പ്രധാന യാഗത്തിന്റെ സമാപനത്തിൽ ആചാര്യശ്രീ രാജേഷും ഹോതാവ് രവീന്ദ്രനും ചേർന്ന് പൂർണാഹുതി സമർപ്പിച്ചു.

അതിരാത്രം പ്രകൃതിയിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിനായി വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തിയിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രൊഫ. അജയ് സക്സേന, കോഴിക്കോട് ഐ.ഐ.എം പ്രതിനിധികൾ, അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫ. ഡോ. ജഡു, പ്രൊഫ. സുശ്രുത ശിവണ്ണ തുടങ്ങിയവർ നിരീക്ഷണങ്ങൾക്കായി എത്തിയിരുന്നു. സ്പെക്ട്രോസ്കോപിക് പഠനത്തിലൂടെ യജ്ഞം പരിസ്ഥിതിയിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഇവർ വിശദമായി പരിശോധിച്ചു.

അതിരാത്രത്തോടനുബന്ധിച്ച് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംഗീതഭാരതി പുരസ്കാരം പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറിന് സമ്മാനിച്ചു. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി പി.ടി. വിപിൻ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പുരസ്കാരം നൽകിയത്. 11,111 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

12 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

12 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

13 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

20 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

21 hours ago