Saturday, December 20, 2025

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി; ദുരൂഹത

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

തേഞ്ഞിപ്പാലം സ്വദേശിയാണ്‌ മരിച്ച ആദര്‍ശ് നാരായണന്‍. ആണ്‍കുട്ടികളിടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസമായിരുന്നു ആദര്‍ശ് നാരായണന്‍ വീട്ടില്‍ നിന്നും കോളേജിലെത്തിയത്. ഇതിന് പിന്നാലെ
ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles