കാഠ്മണ്ഡു: തന്റെ പാര്ട്ടിയിലെ കാര്യങ്ങള് നോക്കാന് ചൈനയുടെ സഹായം വേണ്ടെന്നും ഞങ്ങളുടെ കാര്യം നോക്കാന് ഞങ്ങള്ക്കറിയാം എന്നും ചൈനീസ് അംബാസിഡര് ഹുവോ യാങ്ക്വിയോട് നേപ്പാള് പ്രധാനമന്ത്രി ശര്മ്മ ഒലി. കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയില് ആയിരുന്നു ശര്മ്മ ഒലിയുടെ പ്രതികരണം.
നേപ്പാള് കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലെ സംഭവ വികാസങ്ങളെ തുടര്ന്നുളള ചര്ച്ചയിലാണ് ശര്മ്മ ഒലി ഇങ്ങനെ അഭിപ്രായം പറഞ്ഞത്. പാര്ട്ടിയിലെ മറ്റൊരു പ്രധാന നേതാവും മുന് പ്രധാനമന്ത്രിയുമായ പ്രചണ്ഡയുടെ വിഭാഗവുമായി ശര്മ്മ ഒലി വിഭാഗത്തിനുളള അഭിപ്രായ വ്യത്യാസങ്ങള് പരിഹരിക്കുന്ന സമാധാന ദൂതനായിട്ടായിരുന്നു ചൈനയുടെ ഇതുവരെയുളള റോള്. പാര്ട്ടിയില് പിളര്പ്പുണ്ടാക്കാന് ഒലി തയ്യാറായിരിക്കുകയാണ്. ഇത് പരിഹരിക്കാനാണ് ചൈനയുടെ പെടാപ്പാട്. ചൈനയുമായി അകന്ന് ഇന്ത്യയുമായി സമാധാന ചര്ച്ചകള് ആരംഭിക്കാന് ശ്രമിക്കുകയാണ് ഒലി ഇപ്പോള്. 2018ലെ തിരഞ്ഞെടുപ്പില് ഒലി പുറത്തെടുത്ത ദേശീയത ആയുധത്തിന് ശക്തി പകരാനാണ് ഇന്ത്യയുമായി സമാധാനത്തിന് ഇപ്പോള് ശ്രമിക്കുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…